Kerala
ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം; സിപിഐ നേതാവിനെതിരേ പരാതി നൽകി ഭർത്താവ്
വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.
പാലക്കാട്: ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ സുഹൃത്തും സിപിഐ നേതാവുമായ യുവാവിനെതിരേ പരാതി നൽകി ഭർത്താവ് സാദിഖ്. സിപിഐ ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. സിപിഐ നേതാവായ സുഹൃത്തിന്‍റെ ഇടപെടലുകളിലൂടെ ഷാഹിനയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതായും തന്‍റെ കുടുംബസ്വത്ത് വിറ്റാണ് ബാധ്യത തീർത്തതെന്നും സാദിഖ് പറയുന്നു. ഇതാണ് ഷാഹിനയുടെ ആത്മഹത്യക്കു പിന്നിലെന്നും സാദിഖ് ആരോപിച്ചു. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.