'മക്കളെക്കുറിച്ച് അധികം പറയിപ്പിക്കരുത്'; പത്തനംതിട്ടയിൽ മകൻ തോൽക്കണമെന്ന് എ.കെ. ആന്‍റണി

കെഎസ് ‍യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്‌ട്രീയം വേറെ എന്ന നിലപാടാണ് തനിക്കുള്ളത്.
എ.കെ. ആന്‍റണി
എ.കെ. ആന്‍റണി
Updated on

തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകാത്തത് ആരോഗ്യപരമായ കാരണങ്ങളാലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. കെ.കരുണാകരന്‍റെ മകൾ പത്മജ വേണു ഗോപാലും ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയും ബിജെപിയിലേക്കു പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട, താൻ ആ ഭാഷ ശീലിച്ചിട്ടില്ലെന്നായിരുന്നു ആന്‍റണിയുടെ മറുപടി. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണ്. തന്‍റെ മതം കോൺഗ്രസ് ആണ്. കെഎസ് ‍യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്‌ട്രീയം വേറെ എന്ന നിലപാടാണ് തനിക്കുള്ളത്. ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും.

താൻ പ്രചാരണത്തിന് പോയില്ലെങ്കിലും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി വിജയിക്കുമെന്നും അനിൽ തോൽക്കണമെന്നും ആന്‍റണി മറുപടി പറഞ്ഞു. ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടും.

ഭരണഘടന ഉണ്ടാക്കിയത് കോൺഗ്രസും അംബേദ്കറും ചേർന്നാണ്. അതിൽ ഒരവകാശവും ബിജെപിക്കോ മറ്റാർക്കുമോ ഇല്ല. ആ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ആന്‍റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.