വയനാട് ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വനംമന്ത്രി

വനംവകുപ്പ് നടപടിയിൽ തോൽപ്പെട്ടി റേഞ്ച് ഓഫീസിനു മുന്നിൽ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി
ak saseendran on tribal huts demolished in wayanad
എ.കെ. ശശീന്ദ്രൻ
Updated on

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ കുടിലുകൾ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വനംവകുപ്പ് നടപടിയിൽ തോൽപ്പെട്ടി റേഞ്ച് ഓഫീസിനു മുന്നിൽ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. വയനാട് വന്യജീവി സങ്കതത്തിലെ തോൽപ്പെട്ടി റേഞ്ച് ഓഫിസിന് മുന്നിലാണ് ഗോത്രവിഭാഗത്തിന്‍റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങൾ ഇല്ലാതെ വനംവകുപ്പ് കുടിലുകൾ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.

മൂന്നു കുടുംബങ്ങളുടെ കുടിലുകളാണ് ഞായറാഴ്ച വനം വകുപ്പ് പൊളിച്ചത്. താമസിക്കാൻ മറ്റ് സ്ഥലങ്ങളില്ലാത്തതിനാൽ കുടുംബം ഇന്നലെ ഉറങ്ങിയത് കുടിൽ പൊളിച്ച സ്ഥലത്താണ്.

Trending

No stories found.

Latest News

No stories found.