പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും; സതീശനെതിരേ ആഞ്ഞടിച്ച് ഷാനിബിന്‍റെ വാർത്താ സമ്മേളനം

ഉപതെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങൾ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നൽകുന്നു
ak shanib on independent candidate at palakkad byelection
AK Shanib
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ. ഷാനിബ്. വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ഷാനിബ് വ്യക്തമാക്കി. താന്‍ മത്സരിച്ചാല്‍ ബിജെപിക്കു ഗുണകരമാകുമോ എന്ന് ചര്‍ച്ച ചെയ്തു. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തില്‍ സ്വാതന്ത്രന്‍ ആയി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരേ ശക്തമായ ഭാഷയിലാണ് ഷാനിബ് പ്രതികരിച്ച്. അഭിപ്രായം പറയുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്നും അത്തരക്കാരെ പുറത്താക്കുന്ന ധാർഷ്ട്യപരമായ നിലപാടാണ് സതീശന്‍റേതെന്നും ഷാനിബ് പറഞ്ഞു. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു. ഉപ തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങൾ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നൽകുന്നു. പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

സതീശന്‍ നുണയനാണ് എന്ന് പറയുന്നതില്‍ പ്രയാസമുണ്ട്. ഷാഫി പറമ്പില്‍ വാട്‌സാപ്പില്‍ അയച്ചു കൊടുക്കുന്നത് മാത്രം വായിക്കുന്ന ഒരാളായി മാറരുതെന്നാണ് ഉപദേശം. ബിജെപിക്ക് വളരാനുള്ള അവസരം ഒരുക്കുന്ന സതീശൻ ബിജെപിയുടെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണെന്നും അതിനാണ് അൻവറിനെ പ്രതിപക്ഷ നേതാവ് പ്രകോപിപ്പിച്ചതെന്നും ഷാനീബ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.