തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കോസിൽ മൊഴി മാറ്റി പരാതിക്കാരനായ ഹരിദാസൻ. ആരോഗ്യമന്ത്രിയുടെ പി.എ. അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് ഹരിദാസിന്‍റെ പുതിയ മൊഴി.
ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പിഎ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. എന്നാൽ ഇപ്പോൾ പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസന്‍റെ കുറ്റസമ്മതം. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരിദാസൻ നൽകുന്നതെന്ന് പൊലീസ് പറയുന്നു. കന്‍റോൺമെന്‍റ് പൊലീസിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിനെതിരെയാണ് വ്യാജ ആരോപണം ഉന്നയിച്ചത്. അഖിൽ സജീവന് 25,000 രൂപയും ലെനിന് 50,000 മാത്രമാണ് നൽകിയത്. ഹരിദാസന്‍റെ രഹസ്യമൊഴിയെടുത്തേക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്‍റെ കുറ്റസമ്മതം.