ആലപ്പുഴയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി

പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു
ആലപ്പുഴയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി
Updated on

ആലപ്പുഴ: ആലപ്പുഴയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴ കളർകോട് പക്കിൽ ജംഗ്ഷന് സമീപമുള്ള ലോഡഡ് കഫെ വലിച്ചെരിവാർഡിൽ പാത്തുമ്മയുടെ ചായക്കട, മുല്ലക്കൽ വാതിൽ ബേയ്റൂട്ട് ബിസ്‌ട്രോ റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നുമാണ് പഴയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.

ലോഡഡ് കഫയിൽ നിന്നും പഴകിയതും ഭക്ഷണയോഗ്യമല്ലാത്തതുമായ ചിക്കൻ കറി, ഗ്രേവി, അപ്പം, ചോറ്, ഫ്രൈഡ് റൈസ്, കടലക്കറി, പൊറോട്ട, വാഴക്കാപ്പം സമൂസ, സുഖിയൻ, പഴയ അരിപ്പൊടി എന്നിവയും പാത്തുമ്മയുടെ ചായക്കടയിൽ നിന്നും ബീഫ് ഫ്രൈ, സാമ്പാർ, പുളിശ്ശേരി എന്നിവയും ബിസ്ട്രോ റസ്റ്റോറന്റിൽ നിന്നും ബീഫ് ഫ്രൈ, മട്ടൻ ഫ്രൈ, മസാല, ഒനിയൻ ഗ്രേവി എന്നിവയുമാണ് പിടിച്ചെടുത്തത്.

ചങ്ങനാശ്ശേരി ജംഗ്ഷനിൽ ലാൽ ഹോട്ടൽ, വിജയ ഹോട്ടൽ, പക്കി ജംഗ്ഷനിൽ എം എസ് ഫുഡ് പ്രൊഡക്ട്സ്, മുല്ലക്കൽ വിഎന്‍എസ് കഫെ, വഴിച്ചേരി അയോധ്യ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കും വേണ്ടത്ര ശുചിത്വമില്ലാന്ന് കണ്ടെത്തി നോട്ടീസ് നൽകി.

Trending

No stories found.

Latest News

No stories found.