ടി.എൻ. പ്രതാപൻ എംപിയുടെ പിആർഒയ്‌ക്കെതിരായ ആരോപണം; കെ. സുരേന്ദ്രന് വക്കീൽ നോട്ടീസ്

''നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്''
K Surendran |TN Prathapan
K Surendran |TN Prathapan
Updated on

തൃശൂർ: ടി.എൻ. പ്രതാപൻ എംപിയുടെ പിആർഒ എൻ.എസ്. അബ്ദുൽ ഹമീദിനെതിരേ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന് വക്കീൽ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അനൂപ് വിആർ മുഖേനെയാണ് അബ്ദുൽ ഹമീദ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ടി.എൻ. പ്രതാപന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പിഎഫ്ഐക്കാരനായ അബ്ദുൽ ഹമീദ് ആണെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പിഎഫ്ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ഇത് സംബന്ധിച്ച് ഫോട്ടോ സഹിതം തെളിവുകൾ പുറത്തു വിടുമെന്നം സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

K Surendran |TN Prathapan
'ഫോട്ടോ സഹിതം പുറത്തുവിടും'; ടി.എൻ. പ്രതാപന് പിഎഫ്ഐ ബന്ധമുണ്ടെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ

അതേസമയം, നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമധ്യത്തിൽ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.