കൊച്ചി: ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ഇവര്‍ സ്വമേധയാ പോയതാണെന്നാണ് സൂചന. പതിനഞ്ചും,പതിനാറും,പതിനെട്ടും വയസുള്ള പെൺകുട്ടികൾ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മൂവരും ചേർന്ന് ബസിൽ തൃശ്ശൂരിലെത്തി. അവിടെ നിന്ന് എറണാകുളത്തേക്ക് വീണ്ടും ബസ് കയറിയെന്നറിഞ്ഞതോടെ കൊരട്ടി പോലീസ് ബസ് തടഞ്ഞ് നിര്‍ത്തി പെണ്‍കുട്ടികളെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ആലുവ പോലീസ് വന്ന് പെണ്‍കുട്ടികളെകൊണ്ടു പോയി. സ്ഥാപനത്തിൽ സ്ഥാപനത്തിലെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.