ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം ഇന്ന്

ശിക്ഷാ വിധിക്ക് മുൻപായി കോടതി ആവശ്യപ്പെട്ട 4 റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയിട്ടു
പ്രതി അസഫാക് ആലം
പ്രതി അസഫാക് ആലം
Updated on

കൊച്ചി: ആലുവ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിചതച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്‍റെ ശിക്ഷയിന്മേലുള്ള വാദം ഇന്ന് തുടങ്ങും. എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

ശിക്ഷാ വിധിക്ക് മുൻപായി കോടതി ആവശ്യപ്പെട്ട 4 റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍റേയും പ്രതിഭാഗ്തതിന്‍റേയും വാദങ്ങൾക്കു പുറമേ ഈ 4 റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാവും ശിക്ഷ വിധിക്കുക.

പ്രതി മാനസാന്തര പെടാനുള്ള സാധ്യതയുള്ള ആളാണോയെന്നതു സംബന്ധിച്ച റിപ്പോർട്ട്, വിചാരണത്തടവുകാരനായിരുന്ന ഘട്ടത്തിൽ പ്രതിയുടെ മനോനില വ്യക്തമാക്കുന്ന ജയിൽ സുപ്രണ്ടിന്‍റെ റിപ്പോർട്ട്, സാമൂഹിക നീതി വകുപ്പി ജില്ല പ്രബേഷൻ ഓഫീസറുടെ റിപ്പോർട്ട് എന്നിവ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വധശിക്ഷ വരെ ലബിക്കാവുന്ന 5 കുറ്റങ്ങളുൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.