ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു, 'അമ്മ'യു‌ടെ തലപ്പത്ത് സ്ത്രീകൾ വരട്ടെ: അമല പോൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ ഡബ്ല്യൂസിസി ശക്തമായ പ്രവർത്തനം നടത്തി
amala paul reacted hema committee report
അമല പോൾfile
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. വളരെ അസ്വസ്ഥതയുളവാക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങളെന്നും ഒരിക്കലും പ്രതീഷക്ഷിക്കാത്ത ആളുകൾക്കെതിരേയാണ് ആരോപണമുണ്ടായതെന്നും അമല പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ ഡബ്ല്യൂസിസി ശക്തമായ പ്രവർത്തനം നടത്തി. അവരുടെ കഠിനാധ്വാനം കാണാതെ പോവരുത്. അമ്മയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ വരെട്ടെ. എല്ലാ മേഖലയിലും 50 % സ്ത്രീ പ്രാതിനിധ്യം ആവശ്യമാണെന്നും അമല പറഞ്ഞു. ഭാവിയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ എല്ലാ സംഘടനകളിലും സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അമല പറഞ്ഞു.

Trending

No stories found.

Latest News

No stories found.