കനാലിൽ പൊങ്ങിയ മൃതദേഹം ജോയിയുടേതെന്നു സംശയം

സമീപത്തുള്ള ചിത്രാ ഹോമിന്‍റെ പിന്നിലെ കനാലിൽ പൊങ്ങിയ മൃതദേഹം ജോയിയുടേതാണോ എന്ന് പരിശോധിക്കുന്നു.
Amayizhanjan thodu rescue operation seems to be in vain
കനാലിൽ പൊങ്ങിയ മൃതദേഹം ജോയിയുടേതെന്നു സംശയം
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായെന്നു സംശയം. സമീപത്തുള്ള ചിത്രാ ഹോമിന്‍റെ പിന്നിലെ കനാലിൽ പൊങ്ങിയ മൃതദേഹം ജോയിയുടേതാണോ എന്ന് പരിശോധിക്കുന്നു.

നാവികസേനയുടെ വിദഗ്ധ സംഘവും സ്കൂബ ഡൈവർമാരും ആമയിഴഞ്ചാൻ തോട്ടിൽ പരിശോധന തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടതായി സബ് കലക്റ്റർക്ക് അറിയിപ്പ് ലഭിക്കുന്നത്. മൂന്നാം ദിവസമാണ് പരിശോധന തുടർന്നത്.

മൃതദേഹം ജോയിയുടേതു തന്നെയാണോ എന്നു തിരിച്ചറിയാൻ അടുത്ത ബന്ധുക്കളെ സ്ഥലത്തേക്കു വിളിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽനിന്നു വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് ജീർണിച്ച അവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.