കൊല്ലം: കൊല്ലത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം തലകീഴായി മറിഞ്ഞു. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന 5 പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല.
ഞായറാഴ്ച വൈകിട്ട് ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.