ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു
ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരുക്കുണ്ട്
ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം
Updated on:
Copied
Follow Us
ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ദേശീയ പാതയിൽ ചേർത്തല എസ്എൻ കോളെജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണ് (64) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരുക്കുണ്ട്. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്.