കൊല്ലം: ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൂരത്തിന് ആംബുലൻസിൽ വന്നത് കേന്ദ്ര മന്ത്രിയായിട്ടും ഓർമ്മയില്ലെയെന്ന് ബാലഗോപാൽ ചോദിച്ചു. ചിലർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവാക്കൾ ചേർന്ന് ആംബുലൻസിൽ കൊണ്ടുപോയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സുരേഷ് ഗോപിയുടെ ഓർമ്മ അന്ന് പോയതാണെന്ന് ബാലഗോപാൽ പറഞ്ഞു.
സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പൂരം കലക്കാൻ ശ്രമം നടന്നതായും കരുതി കൂട്ടിയാണ് പൂരം കലക്കാൻ ശ്രമിച്ചതെന്നും ബാലഗോപാൽ ആരോപിച്ചു. അതേസമയം പാലക്കാട് ബിജെപിക്ക് വലിയ രീതിയിൽ വോട്ട് ലഭിക്കുമെന്നും കോൺഗ്രസ് ജയിക്കാൻ സാധ്യതയില്ലെന്നും ഇടതുപക്ഷം ജയിക്കാമെന്നും ബാലഗോപാൽ പറഞ്ഞു.