അമീബിക് മസ്തിഷ്ക ജ്വരം; പഠനത്തിന് വിദഗ്ധ സംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എം.കെ. രാഘവൻ

കഴിഞ്ഞ 7 വർഷത്തിനിടെ 6 പേരെ മാത്രം ബാധിച്ചിരുന്ന രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു
amoebic encephalitis expert team should be sent to kerala mk raghavan writes to union minister
MK Raghavan
Updated on

കോഴിക്കോട്: രണ്ടു മാസത്തിനിടെ മൂന്നു കുട്ടികക്ക് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് എം.കെ. രാഘവൻ എംപി. 2 കുട്ടികൾ മരിച്ചതിനു പുറമേ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ 7 വർഷത്തിനിടെ 6 പേരെ മാത്രം ബാധിച്ചിരുന്ന രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ കൃത്യമായ പഠനം ആവശ്യമാണെന്ന് കാട്ടിയാണ് എംപി കത്തയച്ചത്.

Trending

No stories found.

Latest News

No stories found.