വായ്പാ തട്ടിപ്പ്; അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

ഭരണസമിതി അംഗങ്ങളായ ടി.പി. ജോർജ്, എം.വി. സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരെ അയോഗ്യരാക്കിയിട്ടുണ്ട്.
Angamaly urban cooperative bank loan fraud
വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ
Updated on

അങ്കമാലി: 96 കോടിയോളം രൂപയുടെ വ്യാജവായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ. ഐ. നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്നുപേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്.

ഭരണസമിതി അംഗങ്ങളായ ടി.പി. ജോർജ്, എം.വി. സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരെയാണ് സഹകരണ സംഘം ചട്ടം 44(1) (സി) പ്രകാരം അയ്യോഗ്യരാക്കിയത്. ദീർഘകാലമായി വായ്പാ കുടിശികയുള്ളതിനാലാണ് ഇവരെ അയോഗ്യരാക്കിയത്.

ടി.പി. ജോർജിനു രണ്ടര കോടിയും വൈശാഖിന് 40 ലക്ഷവും എം. വി. സെബാസ്റ്റ്യനു 26.5 ലക്ഷവുമാണ് വായ്പാ കുടിശിക. ടി.പി. ജോർജിന്‍റെ വസ്തു ജപ്തി ചെയ്യാനും ഉത്തരവായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.