കുര്‍ബാനയ്ക്കിടെ ഹൃദയാഘാതം: 2 മാസമായി ചികിത്സയിലിരുന്ന ആന്‍ മരിയ വിടവാങ്ങി

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം
Ann Mariya
Ann Mariya
Updated on

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് 2 മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശി ആൻ മരിയ ജോസ് ലോകത്ത് നിന്നു യാത്രയായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ് ആൻ മരിയ. ആൻ മരിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു നാട്. എന്നാല്‍ 2 മാസത്തിലേറെയായി ജീവനുവേണ്ടി മല്ലിടുകയായിരുന്ന 17കാരി ഒടുവിൽ വിടപറഞ്ഞു. സംസ്കാരം ഞായറാഴ്ച 2മണിക്ക് ഇരട്ടയാർ സെന്‍റ് തോമസ് ദേവാലത്തിൽ.

ജൂണ്‍ 1ന് രാവിലെ ഇരട്ടയാർ സെന്‍റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ മാസത്തില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആൻമരിയയെ രക്ഷിക്കാനായില്ല.

ആൻ മരിയ ഹൃദ്രോഗിയായിരുന്നു. അമൃത ആശുപത്രിയിലാണ് കുട്ടിയെ ചികിത്സിച്ചിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നത്. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തില്‍ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. അന്ന് രണ്ടര മണിക്കൂറിലാണ് ആൻ മരിയയേയും കൊണ്ടുള്ള ആംബുലൻസ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. കഷ്ടപ്പാടുകൾ വെറുതെയാക്കി അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു.

Trending

No stories found.

Latest News

No stories found.