കോതമംഗലത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് 73 ലക്ഷം രൂപ അനുവദിച്ചു: ആന്‍റണി ജോൺ എംഎൽഎ

കൃഷി ഡിപ്പാർട്ട്മെന്‍റിൽ നിന്നും ആർ കെവിവൈ സ്കീമിൽ അനുവദിച്ച തുക ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്
anthony john mla says 73 lakh rupees sanctioned for installation of solar fencing in Kothamangalam
കോതമംഗലത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് 73 ലക്ഷം രൂപ അനുവദിച്ചു
Updated on

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്‍റണി ജോൺ എംഎൽഎ അറിയിച്ചു.മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ചിൽ ചുള്ളിക്കണ്ടം ചെക്ക് പോസ്റ്റ് മുതൽ പനംകുഴി വരെ ഒന്നര കിലോമീറ്ററും, നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ ഈന്തലുംപാറ മുതൽ മെഴുക്കുമാലി തേക്ക് പ്ലാന്‍റേഷൻ വരെ 11 കിലോമീറ്ററും, ചെമ്പൻകുഴി തൂക്കുപാലം മുതൽ മണിയൻപാറ വരെ ഒരു കിലോമീറ്ററുമാണ് ഫെൻസിങ് നടത്തുക. തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ താളുകണ്ടം ട്രൈബൽ കോളനിക്ക് ചുറ്റും 5 കിലോമീറ്ററും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഫെൻസിങ് നടത്തും.

കൃഷി ഡിപ്പാർട്ട്മെന്‍റിൽ നിന്നും ആർ കെവിവൈ സ്കീമിൽ അനുവദിച്ച തുക ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട് .ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ ടെൻഡർ വിളിച്ച് ഫെൻസിങ് നിർമ്മാണം നടത്തുന്നതാണ്. ഫെൻസിങ്ങിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഈ പഞ്ചായത്തുകളിൽ ജനകീയ സമിതികൾ രൂപീകരിക്കുന്നതാണെന്നും എംഎൽഎ അറിയിച്ചു. വന്യ മൃഗ ശല്യം നേരിടുന്ന മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ നിർമ്മാണം സമയബന്ധിതമായി ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.

Trending

No stories found.

Latest News

No stories found.