''പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം ചോർത്തി'', ആരോപണവുമായി ആന്‍റോ ആന്‍റണി

പത്തനംതിട്ട ലോക്സഭാ മണ്ഡല പരിധിയിൽ വരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ദിവസങ്ങൾക്കു മുൻപേ ചോർത്തിയെന്നാണ് സ്ഥാനാർഥിയുടെ ആരോപണം
ആന്‍റോ ആന്‍റണി
Anto Antonyfile
Updated on

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം ചോർത്തിയെന്ന ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി. പോളിങ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥരുടെ വിവരം സാധാരണ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സമയത്ത് മാത്രമാണ് വെളിപ്പെടുത്തുന്നത്. എന്നാൽ, പത്തനംതിട്ട ലോക്സഭാ മണ്ഡല പരിധിയിൽ വരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ദിവസങ്ങൾക്കു മുൻപേ ചോർത്തിയെന്നും അത് വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചുവെന്നുമാണ് ആരോപണം.

ഈ പട്ടിക ദുരുപയോഗം ചെയ്ത് കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപണത്തിൽ പറയുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന പട്ടികയും ആന്‍റോ ആന്‍റണി പുറത്തു വിട്ടിടുണ്ട്.

ഇതിന് പുറമേ പാർട്ടിക്ക് അനുകൂലമായി എങ്ങനെ വോട്ടു ചെയ്യിക്കാമെന്നത് സംബന്ധിച്ച് 350 പേരെ പങ്കെടുപ്പിച്ച പഠനക്ലാസ് നടന്നചായും താനിത് സംബന്ധിച്ച് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയതായും ആന്‍റോ ആന്‍റണി അറിയിച്ചു.

Trending

No stories found.

Latest News

No stories found.