ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സുസ്ഥിര സാങ്കേതിക ഗവേഷണ പദ്ധതി ഉദ്ഘാടനം 22 ന്

സുസ്ഥിര നിര്‍മാണ വിദ്യയില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ് കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സുസ്ഥിര സാങ്കേതിക ഗവേഷണ പദ്ധതി ഉദ്ഘാടനം 22 ന്
Updated on

പത്തനംതിട്ട: ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആധുനിക യന്ത്ര സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ലബോറട്ടറി മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ഏപ്രില്‍ 22 ന് വൈകുന്നേരം 3.30 ന് മത്സ്യബന്ധന- സാംസ്‌കാരിക -യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ അതിഥിയാകും.

സുസ്ഥിര നിര്‍മാണ വിദ്യയില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ് കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം. വാസ്തുശില്‍പ, ചുമര്‍ചിത്രകലാ പൈത്യകത്തെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം പ്രകൃതി സൗഹൃദ നിര്‍മാണ വിദ്യകള്‍ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും വാസ്തു വിദ്യാ ഗുരുകുലം ഏറ്റെടുത്തിരിക്കുന്നു. ജലാംശത്തെ അതിജീവിക്കുന്ന മണ്ണ് നിര്‍മിതികള്‍ സംബന്ധിച്ചും നിര്‍മാണ/ പൊളിക്കല്‍ മാലിന്യങ്ങളുടെ പുനരുപയോഗം സംബന്ധിച്ചുമുള്ള പദ്ധതി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. പൊളിച്ച കെട്ടിടത്തിന്‍റെ ഇഷ്ടികയും കോണ്‍ക്രീറ്റ് ഖരമാലിന്യങ്ങളും പുനരുപയോഗം ചെയ്താണ് സുസ്ഥിര നിര്‍മാണ വിദ്യാ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറി മന്ദിരം നിര്‍മിച്ചത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വാസ്തുവിദ്യ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി. ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.