അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം; 12 പ്രതികൾ കുറ്റക്കാർ; ശിക്ഷ 19ന്

2012 ജൂൺ 10-നായിരുന്നു കേസിനാസ്പദമായ സംഭവം.
അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം; 12 പ്രതികൾ കുറ്റക്കാർ; ശിക്ഷ 19ന്
Updated on

മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടകൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 1 മുതൽ 11 വരെയുള്ള പ്രതികളും 18-ാം പ്രതിയും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19ന് വിധിക്കും. മഞ്ചേരി മൂന്നാം അഡീഷനൽ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി.

അരീക്കോട് കുനിയിൽ കൊളക്കാടന്‍ അബൂബക്കർ, സഹോദരന്‍ അബ്ദുൽ കലാം ആസാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കുനിയിൽ അങ്ങാടിയിൽ വച്ച് സഹോദരങ്ങളെ മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2012 ജൂൺ 10 നായിരുന്നു കേസിനാസ്പദമായ സംഭവം.

2012 ജനുവരിയിൽ കുനിയിൽ കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഇരട്ടക്കൊല നടന്നത്. അത്തീഖ് റഹ്മാന്‍ കൊലക്കേസിലെ പ്രതികളാണ് പിന്നീട് കൊല്ലപ്പെട്ട് സഹോദരങ്ങൾ. ദൃക്സാക്ഷികൾ ഉൾപ്പടെ 364 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ ഫോൺ, വാഹനം എന്നിവയുൾപ്പടെ 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.