അരിക്കൊമ്പന് ഇവിടെ സുഖം തന്നെ: തമിഴ്‌നാട് വനം വകുപ്പ്

മയക്കുവെടിയുടെ ക്ഷീണത്തിൽനിന്നും തുമ്പിക്കൈയിലെ മുറിവിൽനിന്നും ആശ്വാസം നേടിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കാട്ടിൽ സ്വൈരവിഹാരം നടത്തുന്നു
കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലൂടെ നീങ്ങുന്ന അരിക്കൊമ്പൻ.
കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലൂടെ നീങ്ങുന്ന അരിക്കൊമ്പൻ.തമിഴ്‌നാട് വനം വകുപ്പ്
Updated on

അജയൻ

മയക്കുവെടിയും തുമ്പിക്കൈയിലെ മുറിവും കാരണം അരിക്കൊമ്പൻ ക്ഷീണിതനാണെന്ന ആശങ്ക തമിഴ്‌നാട് വനം വകുപ്പ് നിരാകരിക്കുന്നു. കാട്ടിലൂടെ സ്വൈരവിഹാരം നടത്തുന്ന ആനയുടെ ചിത്രം ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ''ആന നന്നായി ഭക്ഷണം കഴിക്കുകയും കുറ്റിയാർ ഡാമിൽനിന്ന് ഇഷ്ടംപോലെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. പുതിയ പരിസരത്തിൽ അവൻ സ്വസ്ഥനാണ്'' എന്നാണ് ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്.

കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയതിനെത്തുടർന്ന് കാട്ടാനയെ മയക്കുവെടി വച്ചു പിടിച്ച തമിഴ്‌നാട് അധികൃതർ 200 കിലോമീറ്ററിലധികം അകലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് (കെഎംടിആർ) തുറന്നു വിട്ടിരിക്കുന്നത്.

കുറ്റിയാർ ഡാമിനടുത്തു നിൽക്കുന്ന അരിക്കൊമ്പൻ. ജൂൺ ആറിനു പുറത്തുവിട്ട ചിത്രം.
കുറ്റിയാർ ഡാമിനടുത്തു നിൽക്കുന്ന അരിക്കൊമ്പൻ. ജൂൺ ആറിനു പുറത്തുവിട്ട ചിത്രം.തമിഴ്‌നാട് വനം വകുപ്പ്

ചിന്നക്കനാലിൽ വച്ച് കേരളം വനം വകുപ്പ് മയക്കുവെടി വച്ചതിനു പിന്നാലെ തമിഴ്‌നാട് അധികൃതരുടെയും മയക്കുവെടിയേറ്റ കൊമ്പന്‍റെ തുമ്പിക്കൈയിലെ ആഴത്തിലുള്ള മുറിവും ആശങ്കയ്ക്കു കാരണമായിരുന്നു. എന്നാൽ, മതിയായ ചികിത്സ നൽകിയ ശേഷമാണ് ആനയെ കെഎംടിആറിൽ തുറന്നു വിട്ടതെന്ന് തമിഴ്നാട് അധികൃതർ വ്യക്തമാക്കുന്നു.

വെറ്ററിനേറിയൻമാരും കളക്കാട്, കന്യാകുമാരി, അംബാസമുദ്രം റേഞ്ചുകളിൽനിന്നുള്ള വനം വകുപ്പ് അധികൃതരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ആറു സംഘങ്ങളാണ് അരിക്കൊമ്പന്‍റെ ചലനങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരുന്നത്. പച്ചപ്പുല്ലും ഈറ്റയും വെള്ളവും സമൃദ്ധമായ മേഖലയിലാണ് ആന ഇപ്പോഴുള്ളതെന്ന് ഇവരിലൊരാൾ മെട്രൊ വാർത്തയോടു പറഞ്ഞു. കാട്ടിൽ വളരെ ദൂരം അവൻ ഇതിനകം പിന്നിട്ടുകഴിഞ്ഞു. നേരത്തെ, ഡാമിനടുത്തു തന്നെ നിലയുറപ്പിച്ചത് തുമ്പിക്കൈയിലെ പരുക്ക് വഷളായതു കാരണമാണെന്ന സംശയമുയർന്നു കഴിഞ്ഞിരുന്നു. വളരെ ദൂരം നടക്കുന്നത് ആനകളുടെ പൊതുസ്വഭാവമാണ്.

കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലൂടെ നീങ്ങുന്ന അരിക്കൊമ്പൻ.
അരിക്കൊമ്പനു നന്ദി; വനം വകുപ്പിനു നാലേക്കർ ഭൂമി സമ്മാനം - Video
കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലൂടെ നീങ്ങുന്ന അരിക്കൊമ്പൻ.
'മാമനെയും മച്ചാനെയും കാണാൻ ആനയ്ക്ക് കൊതിയൊന്നുമില്ല, അതിനായി തിരിച്ചുപോകുകയുമില്ല'

Trending

No stories found.

Latest News

No stories found.