അര്‍ജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കരുത്; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു
arjun must continue pinarayi vijayan sent a letter to karnataka cm
CM Pinarayi Vijayanfile
Updated on

തിരുവനന്തപുരം: അർജുൻ ഉൾപ്പെടെ കാണാതായവർക്കായുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ കാർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുന്നതുവരെ തെരച്ചില്‍ തുടരണെന്നും സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം കത്തില്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയാണെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞത്. ദൗർഭാ​ഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുത്. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.