അർജുൻ രക്ഷാ ദൗത്യം: നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി

ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഉടൻ തന്നെ ട്രക്ക് കരയിലേക്ക് കയറ്റും.
അർജുൻ രക്ഷാ ദൗത്യം: നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി
അർജുൻ രക്ഷാ ദൗത്യം: നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി
Updated on

അങ്കോല: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. ഗംഗാവാലി പുഴയിൽ നടത്തിയ തെരച്ചിലിനിടെ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ഗൗഡ സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഉടൻ തന്നെ ട്രക്ക് കരയിലേക്ക് കയറ്റും.

അറുപത് അടി താഴ്ചയിൽ വരെ തെരച്ചിൽ നടത്താൻ കഴിയുന്ന ബൂം മണ്ണു മാന്ത്രി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയിരുന്നത്.

കര, നാവിക സേനകൾ ഒരുമിച്ചാണ് തെരച്ചിൽ നടത്തിയത്മ. ണ്ണിലും വെള്ളത്തിലും ഒരു പോലെ പരിശോധന നടത്താവുന്ന അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് തെരച്ചിൽ.

Trending

No stories found.

Latest News

No stories found.