അർജുൻ ദൗത്യം നീളുന്നു; കാലാവസ്ഥ അനുകൂലമാവും വരെ കാത്തിരിക്കുകയല്ലാതെ മാർഗമില്ലെന്ന് കലക്ടർ

പുഴയിലിറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യം വ്യക്തമാക്കുന്നു
arjun rescue operation collector says wait to favorable weather
അർജുൻ ദൗത്യം നീളുന്നു
Updated on

ഷിരൂർ: ഷിരൂരിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നീണ്ടുപോയേക്കാൻ സാധ്യത. കാലവസ്ഥ വളരെ മോശമണെന്നും അനുകൂലമാവും വരെ കാത്തിരിക്കണമെന്നും ഉത്തര കന്നഡ കലക്‌ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ലെന്നും കാലാവസ്ഥ അനുകൂലമാവും വരെ കാത്തിരിക്കുക അല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമില്ലെന്നും കലക്‌ടർ വ്യക്തമാക്കി.

പുഴയിലിറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യം വ്യക്തമാക്കുന്നു. ട്രക്കിന്‍റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. ഗംഗാവാലി പുഴയിൽ രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.

അതേസമയം, ഡ്രോൺ പരിശോധനയിൽ‌ 4 ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ പറഞ്ഞു. റോഡിന്‍റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. ആദ്യം വീണത് ടവർ ആവാമെന്നും പെട്ടെന്ന് അർജുന്‍റെ ലോറി മുങ്ങാൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്.

തടികൾ ഒഴുകിപോയപ്പോഴാവാം ലോറി മുങ്ങിയത്. കാബിനിൽ അർജുനുണ്ടെന്ന കാര്യം ഉറപ്പില്ല. അർജുൻ പുറത്തിറങ്ങിയോ എന്ന കാര്യവും വ്യക്തമല്ല. വാഹനകമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ കാബിൻ ലോറിയിൽ നിന്നും വിട്ടു പോവാൻ യാതൊരു സാധ്യതയുമില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.