അർജുന് വേണ്ടിയുള്ള തെരച്ചിൽ 11ാം ദിനവും തുടരുന്നു; ഡ്രോൺ പരിശോധന വൈകും

സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എം.കെ. ശശീന്ദ്രൻ എന്നിവർ ഷിരൂരിലേക്ക് തിരിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിൽ  11ാം ദിനവും തുടരുന്നു; ഡ്രോൺ പരിശോധന വൈകും
അർജുന് വേണ്ടിയുള്ള തെരച്ചിൽ 11ാം ദിനവും തുടരുന്നു; ഡ്രോൺ പരിശോധന വൈകും
Updated on

അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പതിനൊന്നാം ദിനവും തുടരുന്നു. ഗംഗാവാലി പുഴയിൽ കണ്ടെത്തിയ ട്രക്കിൽ അർജുനുണ്ടോ എന്നു സ്ഥിരീകരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പുഴയിലെ ശക്തമായ അഴിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. രണ്ട് നോട്ട് അടിയൊഴുക്കാണെങ്കിൽ മാത്രമേ മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയൂ. നിലവിൽ ആറ് നോട്ടാണ് പുഴയിലെ അടിയൊഴുക്കിന്‍റെ തോത്.

അതേ സമയം സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എം.കെ. ശശീന്ദ്രൻ എന്നിവർ ഷിരൂരിലേക്ക് തിരിച്ചു.

രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിൽ നിന്ന് തിരിച്ചതിനാൽ ഡ്രോൺ പരിശോധന വെള്ളിയാഴ്ചയും നടക്കില്ല.

ഇതു വരെയുള്ള പരിശോധനയെക്കുറിച്ച് ഇന്ദ്രബാലൻ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരിശോധന മുന്നോട്ടു പോകുക. നേവിയുടെ സോണാർ പരിശോധനയും തുടരും.

Trending

No stories found.

Latest News

No stories found.