കണ്ണീരിലായി കണ്ണാടിക്കൽ; അർജുന് അന്തിമോചാരമർപ്പിക്കാൻ ജനസാഗരം

വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം ജനസാഗരമാണ് അന്തിമോചാരമർപ്പിക്കാനെത്തിയത്
Arjuns body to the kannadikkal morning journey from kozhikode
കണ്ണീരിലായി കണ്ണാടിക്കൽ; അർജുന് അന്തിമോചാരമർപ്പിക്കാൻ ജനസാഗരം
Updated on

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിൽ. അർജുന്‍റെ മൃതദേഹം വഹിച്ചുക്കൊണ്ടുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം ജനസാഗരമാണ് അന്തിമോചാരമർപ്പിക്കാനെത്തിയത്.

കാസർക്കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കണ്ണൂർ പിന്നിട്ടത്.

തുടർന്ന് ആറുമണിയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും ചേർന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസിനെ കേരള, കർണാടക പൊലീസും അനുഗമിക്കുന്നുണ്ട്.

രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിൽ വച്ചായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

Trending

No stories found.

Latest News

No stories found.