12 അടി ആഴത്തിലുള്ള മനുഷ്യരെയും കണ്ടെത്തും സൂപ്പർ നായകൾ

army superdogs search life under wayanad landslide
കരസേനയുടെ പരിശീലനം സിദ്ധിച്ച നായകൾ ദുരന്തഭൂമിയിൽ തെരച്ചിൽ നടത്തുന്നു. ജാക്കി, ഡിക്സി, സാറ എന്നിവരാണ് ജീവനോടെയോ മരിച്ചോ മണ്ണിനടിയിലുള്ളവരെ തെരയുന്നത്.
Updated on

വയനാട്: ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിലും ചൂരൽമലയിലും കോൺക്രീറ്റും പാറകളും മരങ്ങളും ചെളിയുമെല്ലാം കൂടിക്കലർന്ന അവശിഷ്ടങ്ങൾക്കിടയിൽ വിശ്രമമില്ലാതെ ഓടിനടക്കുകയാണ് ജാക്കിയും ഡിക്സിയും സാറയും. എവിടെങ്കിലും ഒരു മനുഷ്യസാന്നിധ്യം സംശയിച്ചാൽ അവിടെ നിൽക്കും. പിന്നെ പരിശീലകന്‍റെ ശ്രദ്ധ അവിടേക്ക് ആകർഷിക്കും.

കരസേനയുടെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളാണ് ഇവ. വിദഗ്ധ പരിശീലനം ലഭിച്ച നായകൾക്ക് പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയല്ല. ഉത്തർപ്രദേശിൽ മീററ്റ് കന്‍റോൺമെന്‍റിലുള്ള ആർവിസി സെന്‍റർ ആൻഡ് കോളെജിലെ നായ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ എത്തിച്ചത്. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട് ഇവയ്ക്ക്. അവശിഷ്ടങ്ങൾക്കിടയിൽ 12 അടിവരെ ആഴത്തിലുള്ള മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ ഈ നായകൾക്കു കഴിയും.

മനുഷ്യന്‍റെ മണം ലഭിച്ചാൽ ഉടൻ പരിശീലകർക്ക് ഇതേക്കുറിച്ചു സൂചന നൽകും. തുടർന്ന് ഇവിടെ കുഴിച്ചു പരിശോധിക്കുകയാണു ചെയ്യുന്നതെന്നു പ്രതിരോധ വകുപ്പ് പിആർഒ. 12 ആഴ്ച അടിസ്ഥാന പരിശീലനവും തുടർന്നുള്ള 24 ആഴ്ച വിദഗ്ധ പരിശീലനവുമാണ് നായകൾക്കു നൽകുന്നത്.

Trending

No stories found.

Latest News

No stories found.