അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

നവംബർ 15ന് പുതിയ മേൽശാന്തിമാർ ചുമതല ഏല്‍ക്കും.
Arunkumar Namboothiri Sabarimala New Melsanthi
ശബരിമല പുതിയ മേൽശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി
Updated on

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. തിരുവനന്തപുരം ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി കൂടിയായ ഇദ്ദേഹം, അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കും.

ഇതോടൊപ്പം മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ്.

ഉഷപൂജക്ക് ശേഷം രാവിലെ 7.30നാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും വൈഷ്ണവിയുമാണ് നറുക്കെടുത്തത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏല്‍ക്കും.

Trending

No stories found.

Latest News

No stories found.