നിയമസഭാ സമ്മേളനം ചുരുക്കിയേക്കും

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാര്യോപദേശക സമിതി തീരുമാനമെടുക്കും
കേരള നിയമസഭാ മന്ദിരം
കേരള നിയമസഭാ മന്ദിരം
Updated on

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കും. ഇ​തി​നാ​യി കാ​ര്യോ​പ​ദേ​ശ​ക​സ​മി​തി ഇ​ന്ന് യോ​ഗം ചേ​രും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ ഇ​തു സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗം നി​ശ്ച​യി​ച്ച​ത്.

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ബി​ല്ലു​ക​ളും ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന​ക​ളും പാ​സാ​ക്കി സ​ഭ നേ​ര​ത്തേ പി​രി​യാ​ൻ ഇ​ന്ന് തീ​രു​മാ​നി​ക്കാ​നാ​ണ് സാ​ധ്യ​ത. 12 ദി​വ​സ​ത്തെ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് 24ന് ​പി​രി​യാ​നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള തീ​രു​മാ​നം. ആ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സി​ന് പ​ക​ര​മു​ള്ള ബി​ല്ല് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ചു. നി​കു​തി ഭേ​ദ​ഗ​തി​യാ​ണ് ഓ​ർ​ഡി​ന​ൻ​സി​ൽ നി​യ​മ​മാ​ക്കാ​ൻ ശേ​ഷി​ക്കു​ന്ന​ത്.

Trending

No stories found.

Latest News

No stories found.