ഏറ്റുമാനൂർ വികസനത്തിന്‍റെ പുതിയഘട്ടത്തിൽ; മന്ത്രി വി.എൻ വാസവൻ

2021 ജൂലൈ 17 ന് നടന്ന വികസന ശില്പശാലയിൽ രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ രൂപീകരിച്ചത്
ഏറ്റുമാനൂർ വികസനത്തിന്‍റെ പുതിയഘട്ടത്തിൽ; മന്ത്രി വി.എൻ വാസവൻ
Updated on

കോട്ടയം: ഏറ്റുമാനൂർ മണ്ഡലത്തിന്‍റെ വികസനപദ്ധതികളുടെ പൂർത്തീകരണം വിശദീകരിക്കുന്നതിനും അവശേഷിക്കുന്നവയുടെ പൂർത്തീകരണത്തിന് മാർഗരേഖ രൂപപ്പെടുത്തുന്നതിനുമായി നിയമസഭ

മണ്ഡലം വികസന ശിൽപശാല തിങ്കളാഴ്ച അതിരമ്പുഴയിൽ നടക്കും. അതിരമ്പുഴ സെന്‍റ് മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന വികസന ശിൽപശാല മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ വികസന റിപ്പോർട്ട് അവതരിപ്പിക്കും.

തോമസ് ചാഴികാടൻ എം.പി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മണ്ഡലത്തിൽ രണ്ടുവർഷം നടന്ന വികസപ്രവർത്തനങ്ങൾ സംബന്ധിച്ച വികസന റിപ്പോർട്ട് വൈക്കം വിശ്വൻ പ്രകാശനം ചെയ്യും. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാറും, ആരോഗ്യമേഖല സംബന്ധിച്ച റിപ്പോർട്ട് കോട്ടയം മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറും ടൂറിസം മേഖല സംബന്ധിച്ച റിപ്പോർട്ട് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാറും ശിൽപശാലയിൽ അവതരിപ്പിക്കും.

മുൻ എം.എൽ.എ അഡ്വ. കെ. സുരേഷ് കുറുപ്പ്, കോട്ടയം ഗവ. മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സി.പി.ഐ ജില്ലാ സ്രെക്രട്ടറി അഡ്വ. വി.ബി ബിനു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോറോയി പൊന്നാറ്റിൽ, മഹേഷ് രാഘവൻ, ജോസ് ഇടവഴിക്കൻ, ലതിക സുഭാഷ്, രാജീവ് നെല്ലിക്കുന്നേൽ, പി.സി പൈലോ, അബ്ദുൾ സമദ്, ഷാജി ഫിലിപ്പ്, മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി, കെ.എൻ. വേണുഗോപാൽ, ബാബു ജോർജ് എന്നിവർ പ്രസംഗിക്കും.

2021 ജൂലൈ 17 ന് നടന്ന വികസന ശില്പശാലയിൽ രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ രൂപീകരിച്ചത്. അതിൽ ഭൂരിപക്ഷവും പൂർത്തിയാക്കിയാണ് വിലയിരുത്തൽ യോഗവും പുതിയ വികസന കാഴ്പ്പാട് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള രണ്ടാം വികസന ശില്പശാലയും നടക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുമായി ചർച്ച നടത്തുന്നത്.

ഏറ്റുമാനൂർ വികസനത്തിന്‍റെ പുതിയഘട്ടത്തിൽ; മന്ത്രി വി.എൻ വാസവൻ

സർവതോമുഖമായ വികസനത്തിന്റെ പുതിയ ഘട്ടത്തിലാണ് ഏറ്റുമാനൂരെന്ന് മന്ത്രി വി.എൻ വാസവൻ. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം തിങ്കളാഴ്ച്ചത്തെ വികസന ശില്പശാല മുന്നോട്ടുവയ്ക്കുന്ന പുതിയ പദ്ധതികൾ കൂടി എത്തുമ്പോൾ വികസനത്തിൽ ഏറെ മുന്നേറാൻ നമുക്കു സാധിക്കും. 50 വർഷത്തെ ഭാവി വികസനമാണ് മുന്നിലുള്ള ലക്ഷ്യം. ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഏറ്റെടുക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വികസന ശില്പശാല മുന്നോട്ടുവച്ച കമ്പനിക്കടവ് പാലം, കാരിത്താസ് റെയ്ൽവെ മേൽപ്പാലം, കരിക്കാത്തറ പാലം, കുമരകം റോഡിന്റെ വികസനം, പട്ടിത്താനം-മണർകാട് ബൈപ്പാസ്, ചീപ്പുങ്കൽ - മണിയാപറമ്പ് റോഡ് തുടങ്ങിയ പദ്ധതികളിൽ ഭൂരിപക്ഷവും പൂർത്തിയാക്കിയാണ് രണ്ടാം വികസന ശില്പശാല ആരംഭിക്കുന്നത്.

ഏറ്റുമാനൂരിൽ മിനി സിവിൽ സ്റ്റേഷൻ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. എം.ജി സർവകലാശാലയുടെ കീഴിൽ ഏറ്റുമാനൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സിനായുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.