കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ വയോധിക ദമ്പതികൾക്ക് മർദനം

മുഹമ്മദ് സപ്പര്‍ അസൈന്‍റെ മകന്‍ ബഷീറിന് 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു.
attack against old couple in malappuram
കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ വയോധിക ദമ്പതികൾക്ക് മർദനം
Updated on

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ കടം കൊടുത്ത പണം തിരികെ ചോദിച്ച വയോധിക ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിനെയും അയല്‍വാസിയായ നജീബിനെയും അക്രമികള്‍ ക്രൂരമായി മർദിച്ചിട്ടുണ്ട്. മർദനത്തിൽ നജീബിന്‍റെ മൂന്ന് പല്ലുകളും കണ്ണിനും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. ക്രൂര മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് പുറത്ത് വന്നത്.

മുഹമ്മദ് സപ്പര്‍ അസൈന്‍റെ മകന്‍ ബഷീറിന് 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ല. നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും തിരികെ നല്‍കിയില്ല. പണം നല്‍കിയില്ലെന്ന് മാത്രമല്ല, ബഷീറിനെയും കുടുംബത്തെയും സപ്പര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പിന്നാലെ കുടുംബം സപ്പറിന്‍റെ വീടിന് മുന്നില്‍ പോസ്റ്ററുമായി വെളളിയാഴ്ച മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച സപ്പറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്. വേങ്ങര പൊലീസ് കുടുംബത്തിന്‍റെ മൊഴിയെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.