അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും.
അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Updated on

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും ഡിവിഷന്‍ ബെഞ്ച് തള്ളി. അതേസമയം, കേസിലെ ഒന്നാം പ്രതി ഹുസൈന് ഹൈക്കോടതി ജാമ്യം നല്‍കി. ഹുസൈന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ഹൈക്കോടതി മരവിപ്പിച്ചു.

മണ്ണാർക്കാട് എസ്‌സി - എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് നടപടി. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ പങ്കാളിയല്ലെന്ന ഹുസൈന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്.കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തിൽ ഹുസൈൻ സ്ഥലത്ത് ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും.

കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ പ്രതികളും ഏപ്രില്‍ അഞ്ച് മുതല്‍ ജയിലിലാണ്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പിവി ജീവേഷ് ഹാജരായി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് 2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും.

Trending

No stories found.

Latest News

No stories found.