കാസർഗോഡ് മീറ്റർ മാറ്റാനെത്തിയ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്ഇബി ജീവനക്കാരനെ അറിയിക്കുകയായിരുന്നു
attempt to kill kseb officials at kasargod
കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
Updated on

കാസർഗോഡ്: നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്‍റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം.

മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്ഇബി ജീവനക്കാരനെ അറിയിക്കുകയായിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥർ മീറ്റർ‌ മാറ്റി തിരുച്ചു പോവുന്നതിനിടെ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർവെച്ച് അടിച്ചു. സംഭവത്തിൽ ഉദ്യോ​ഗസ്ഥർ പോലീസിൽ പരാതി നൽകി.

Trending

No stories found.

Latest News

No stories found.