ഇക്കൊല്ലം അരളിയില്ലാത്ത ഓണം

അരളിപ്പൂ കഴിച്ച് യുവതി മരിച്ചതോടെയാണ് കേരളത്തിൽ അരളിപ്പൂവിന്‍റെ ഡിമാന്‍റ് ഇടിയുന്നത്
aversion to arali flowers in kerala
അരളി പൂക്കൾ
Updated on

കൊച്ചി: ഓണം ഇങ്ങടുത്തു. 2 ദിവസം കൂടി കഴിഞ്ഞാൽ അത്തമായി. പൂക്കളമിടാനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. എന്നാൽ കേരളത്തിൽ ഇത്തവണത്തെ ഓണം അരളിക്ക് അന്യമാണ്. പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങി പൂക്കളത്തിലെ നിറസാന്നിധ്യമായ അരളി പൂവിന് കേരളത്തിൽ ഇക്കൊല്ലം ആവശ്യക്കാരില്ല.

അരളിപ്പൂ കഴിച്ച് യുവതി മരിച്ചതോടെയാണ് കേരളത്തിൽ അരളിപ്പൂവിന്‍റെ ഡിമാന്‍റ് ഇടിയുന്നത്. അരളിപ്പൂവിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നു. പിന്നാലെ അരളിപ്പൂ കഴിച്ച് പശു ചത്ത വാർത്തകളുമെത്തി. പല ദേവസ്വങ്ങളും അരളിപ്പൂ നിവേദ്യത്തിൽ വിലക്കി. മറ്റ് പല ക്ഷേത്രങ്ങളും നിവേദ്യത്തിൽ നിന്നും അരളിയെ ഒഴിവാക്കി. ഇപ്പോഴിതാ ഓണത്തിനും അരളിപ്പൂവിന് ഡിമാന്‍റില്ല.

കേരളത്തിലേക്ക് അരളിപ്പൂ കയറ്റുമതി ചെയ്യുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഓണത്തിനായി ഇതുവരെ ഒരാൾ പോലും അരളി മുൻകൂർ ഓർഡർ ചെയ്തിട്ടില്ലെന്നാണ് വസ്തവം. മുന്‍വര്‍ഷങ്ങളില്‍ ഉത്രാടനാളിലേക്ക് ആറായിരം കിലോ അരളിപ്പൂവിനുവരെ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു കിലോയ്ക്ക് പോലും ആവശ്യക്കാരില്ല.

ഓണക്കാലത്തെ ആവശ്യത്തിന് പുറമേ മരണാനന്തര ചടങ്ങുകള്‍, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്ക് അധികം എത്തിയിരുന്നത്. വിഷാംശം ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെ ഒരാവശ്യത്തിനും അരളി ഉപയോഗിക്കാതായി. ചീത്തയാവാതെ കൂടുതൽ നാൾ സൂക്ഷിക്കാമെന്നതാണ് പൂവുകൾക്കിടയിൽ അരളിയെ വ്യത്യസ്ഥമാക്കുന്നത്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് അരളിപ്പൂവ് തമിഴ്നാട്ടില്‍നിന്ന് കയറ്റിവിടുന്നുമുണ്ട്.

Trending

No stories found.

Latest News

No stories found.