ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദ കമന്റ്; എൻഐടി പ്രൊഫസർക്ക് ജാമ്യം

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ ഫെയ്സ്ബുക്കിൽ കമന്റിട്ടത്
shaija andavan fb comment
shaija andavan fb comment
Updated on

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് കോഴിക്കോട് കുന്ദമം​ഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ ഫെയ്സ്ബുക്കിൽ കമന്റിട്ടത്.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്നയാൾ തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ കമന്റ്. ഇതോടെ എസ്എഫ്ഐ, കെഎസ് യു, എംഎസ്എഫ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ കമന്റ് പിൻവലിക്കുകയായിരുന്നു.

എസ്എഫ്ഐ, കെഎസ് യു, എംഎസ്എഫ്, ഡിവൈഎഫ്ഐ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രൊഫ. ഷൈജ ആണ്ടവനെതിരെ കേസെടുക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.