തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് അവധിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം ചൊവ്വാഴ്ച. നിലവിൽ സർക്കാർ അവധി 28നാണ്. 29 നാണ് ബക്രീദ്. 28ന്റെ അവധി നിലനിർത്തിയാണോ 29നും അവധി നൽകുക എന്നതിലാണ് തീരുമാനമുണ്ടാവുക.
ഈ വർഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് 28ന്റെ പൊതു അവധി നിലനിര്‍ത്തി പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 28ന്റെ അവധി നിലനിർത്തി 29നുകൂടി അവധി നൽകാനാണു സാധ്യത.
ബുധനാഴ്ചത്തെ അവധി കണക്കിലെടുത്ത് അന്നത്തെ മന്ത്രിസഭാ യോഗം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.