ക്രിസ്മസ് 'കുടിച്ച്' പൊളിച്ച് കേരളം: ബെവ്‌കോ വിറ്റഴിച്ചത് 154.77 കോടിയുടെ മദ്യം; ഒന്നാമത് ചാലക്കുടി

കഴിഞ്ഞവര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്
Representative Image
Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപ്പന. മൂന്നു ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു.

കഴിഞ്ഞവര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

മദ്യവില്‍പ്പനയില്‍ ചാലക്കുടി വീണ്ടും ഒന്നാംസ്ഥാനത്ത്. 63 ലക്ഷത്തി 85,000 രൂപയുടെ മദ്യമാണ് വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്. മുന്‍വര്‍ഷങ്ങളില്‍ മുന്നിലുണ്ടാകാറുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നാലാംസ്ഥാനത്താണ് ഇത്തവണ. വടക്കന്‍ പറവൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.

Trending

No stories found.

Latest News

No stories found.