മദ്യ വിൽപ്പന കുറഞ്ഞു; വിശദീകരണം തേടി ബെവ്കോ

തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, ബറ്റത്തൂർ, തൃപ്പൂണിത്തുറ ഔട്ട്‌ലെറ്റുകളിലാണ് വലിയ കുറവ്
മദ്യ വിൽപ്പന കുറഞ്ഞു; വിശദീകരണം തേടി ബെവ്കോ
Updated on

കൊച്ചി: മദ്യ വിൽപ്പന വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ബെവ്റിജസ് കോർപ്പറേഷൻ വിശദീകരണം തേടി. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ ഔട്ട്ലെറ്റ് മാനേജർമാരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിദിന വരുമാനം 6 ലക്ഷത്തിനും താഴെയാണ് ചില ഔട്ട്‌ലെറ്റുകളിൽ. മാനെജർമാരുടെ ശ്രദ്ധക്കുറവാണ് ഇതിനു പിന്നിലെന്നും ഓപ്പറേഷന്‍സ് വിഭാഗം ജനറൽ മാനേജർ നൽകിയ കത്തിൽ പറയുന്നു. മാനെജർമാർ 5 ദിവസത്തിനുള്ളിൽ വിശദീകണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.

തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, ബറ്റത്തൂർ, തൃപ്പൂണിത്തുറ വെയർഹൗസിനു കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യവിൽപ്പനയിൽ കുറവു വന്നത്.

മൂന്നാൽ, ചിന്നക്കനാൽ, പൂപ്പാറ, മൂലമറ്റം, കോവിൽക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് മദ്യവിൽപ്പന. സംസ്ഥാനത്തെ മുഴുവന്‍ കണക്കെടുത്താൽ കൊട്ടാരക്കര വെയർഹൗസിനു കീഴിലുള്ള വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. 3.38 ലക്ഷം രൂപയാണ് ഇവിടെ പ്രതിദിന കളക്ഷന്‍. മൂന്നാൽ ഉൾപ്പടെയുള്ള വിനോദ സഞ്ചാര മേഖലകളിലെ ഔട്ട്ലെറ്റുകളിലെ വരുമാനം കുറഞ്ഞതും കോർപ്പറേഷനു തിരിച്ചടിയായി.

Trending

No stories found.

Latest News

No stories found.