'തിരിഞ്ഞു നോട്ടം'; വൈറലായി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ഒരുപാട് ആളുകളുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഇതിനൊക്കെ പ്രചോദനമായത് നിങ്ങളൊരാളെന്ന് ഗീതു മോഹൻദാസ്. പിന്തുണച്ച് മഞ്ജുവാര്യരും രമ്യ നമ്പീശനും
bhavana s new instagram post goes viral
ഭാവനfile image
Updated on

കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിവാദം കൊഴുക്കുന്നതിനിടെ വൈറലായി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേര്‍ക്കുള്ള തിരിഞ്ഞു നോട്ടം എന്ന് അര്‍ത്ഥം വരുന്ന റെട്രോസ്പെക്‌ട് എന്ന വാക്ക് ക്യാപ്ഷനാക്കി സ്വന്തം ചിത്രമാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ഇതിനു താഴെ സ്നേഹവും നന്ദിയും അറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ ചെഗുവേരയുടെ വാക്കുകളും ചിത്രവും പങ്കുവെച്ച് ഭാവനയുടെ അട‌ുത്ത പോസ്റ്റ് എത്തി. "ലോകത്ത് എവിടെയും ആർക്കെതിരെയും അനീതി നടന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉള്ളിലും കൊള്ളണം'- പോസ്റ്റിൽ പറയുന്നു. അനീതി നിങ്ങൾക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് എന്ന് വിചാരിക്കരുത്. ആർക്ക് എവിടെ അനീതി ഉണ്ടായാലും അതിന്‍റെ വേദന നിങ്ങളും ഉൾക്കൊള്ളണമെന്നാണ് അർത്ഥമാക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തുന്നത്.

പിന്നാലെ നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും ഭാവനയ്ക്കുള്ള പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചു. ദുരനുഭവം നേരിട്ട സഹപ്രവര്‍ത്തകയുടെ പോരാട്ടത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കുറിപ്പുകൾ. ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹന്‍ദാസ് കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ഇതേ വാക്കുകള്‍ മഞ്ജു വാര്യരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. "പറഞ്ഞത് സത്യം' എന്ന് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന്‍റെ പോസ്റ്റിന് താഴെ കമന്‍റും ചെയ്തു.

"ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്‍റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്‍റെ തുടക്കം.'-രമ്യാ നമ്പീശന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Trending

No stories found.

Latest News

No stories found.