കോഴിക്കോട്: ആർഎസ്എസ് ഇന്ത‍്യയുടെ പ്രധാന സംഘടനയാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർഷിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപെട്ട സംഘടനയാണ് ആർഎസ്എസ്. ആ സംഘടന പ്രധാനപെട്ടതാണെന്ന് പറയുമ്പോൾ ആ പ്രാധാന‍്യം എന്താണെന്ന ചോദ‍്യം ഉയരുന്നു. ഷംസീറിനെപ്പോലൊരാൾ ആ പ്രസ്താവന ഒഴിവാക്കപെടെണ്ടതായിരുന്നു എന്നും ആർഎസ്എസ് പ്രധാന സംഘടനയെന്നത് ഇടതുപക്ഷത്തിന്‍റെ നിലപാടല്ലെന്നും അദേഹം കൂട്ടിചേർത്തു. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ എഡിജിപി എം.ആർ അജിത് കുമാറിനെയും അദേഹം വിമർശിച്ചു.
ആർഎസ്എസ് നേതാക്കളുമായുള്ള സൗഹൃദം എന്തിന് വേണ്ടിയായിരുന്നുവെന്ന് വ‍്യക്തമാക്കണമെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇതിന് പിന്നാലെ ഷംസീറിന്‍റെ ആർഎസ്എസ് പരാമർശത്തെ വിമർശിച്ച് എം.ബി. രാജേഷും, കെ.എൻ. ബാലഗോപാലും രംഗത്തെത്തി. സർദാർ വല്ലഭായ് പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ് എന്നായിരുന്നു എം.ബി. രാജേഷിന്‍റെ പ്രതികരണം. ആർഎസ്എസ് വർഗീയ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി കെ.എൻ. ബാലഗോപാലും വിമർശിച്ചു.