ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയം, ഉത്തരവാദിത്വം കോർപ്പറേഷന്; റിപ്പോർട്ട്

യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയം, ഉത്തരവാദിത്വം കോർപ്പറേഷന്; റിപ്പോർട്ട്
Updated on

കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിന്‍റെ എല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.

പാരിസ്ഥിതിക നിയമങ്ങളോ വിദഗ്ധ നിർദ്ദേശങ്ങളോ ഒന്നു തന്നെ ബ്രഹ്മപുരത്ത് നടപ്പാക്കിയിട്ടില്ലെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കാനുമുള്ള സൗകര്യങ്ങളൊക്കെ കുറവാണ്. എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്‍റെ കൃത്യമായ വിവരങ്ങൾ ബ്രഹ്മപുരത്തില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Trending

No stories found.

Latest News

No stories found.