പക്ഷിപ്പനി ഇക്കുറി നേരത്തെ; മറ്റ് പക്ഷികളിലേക്കും പടരുന്നതായി സ്ഥീരികരണം

കാടക്കോഴി, കാക്ക, കൊക്ക് തുടങ്ങിയ പക്ഷികളിലും സ്ഥീരികരിച്ചു
Bird flu spreading to other birds confirmed reports
പക്ഷിപ്പനി ഇക്കുറി നേരത്തെ; മറ്റ് പക്ഷികളിലേക്കും പടരുന്നതായി സ്ഥീരികരണംfile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി ഇക്കുറി നേരത്തെ റിപ്പോര്‍ട്ട് ചെയ്തെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയില്‍ അറിയിച്ചു. പക്ഷിപ്പനി മറ്റു പക്ഷികളിലേക്കും പകരുന്നതായി കണ്ടെത്തി. സംസ്ഥാനത്ത് മുന്‍പ് കോഴികളിലും താറാവുകളിലും മാത്രമായി സ്ഥിരികരിച്ച പക്ഷിപ്പനി ഇക്കഴിഞ്ഞ ജൂണില്‍ കാടക്കോഴി, കാക്ക, കൊക്ക് തുടങ്ങിയ പക്ഷികളിലും സ്ഥീരികരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസിസസ് (എന്‍ഐഎച്ച്എസ്എഡി) ന്‍റെ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ഈ രോഗം ബാധിച്ച ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സമഗ്ര നീരിക്ഷണം നടത്തിവരുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെ 2021ലെ എവിഎന്‍ ഇന്‍ഫ്ലുവന്‍സ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവര്‍ത്തനപദ്ധതി പ്രകാരമുള്ള നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നത്. അത്തരം നിയന്ത്രണമാര്‍ഗങ്ങള്‍ ഫലപ്രദവുമായിരുന്നു.എന്നാല്‍ ഇത്തവണ രോഗബാധയ്ക്ക് കാരണമായത് പുതിയയിനം വൈറാസാണെന്ന് ലാബ്റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തവണ രോഗം കൂടുതലായി വ്യാപിച്ചതിനാല്‍ സര്‍വൈലന്‍സ് സോണുകളുടെ അകത്തേക്കോ പുറത്തേക്കോ പക്ഷികളെ കൊണ്ടുപോകുന്നതും സ്ലോട്ടര്‍ ചെയ്യുന്നതും പൂര്‍ണമായും നിരോധിച്ചു. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണമാര്‍ഗങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.

കേരളത്തില്‍ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥീരികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ മാസം പശ്ചിമബംഗാളില്‍ നാലുവയസുകാരനില്‍ ഇത് സ്ഥീരികരിച്ചതായി ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസിനെ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി പരിശോധനാഫലങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.പക്ഷിപ്പനി സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പഠനറിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്നും പക്ഷിപ്പനിമൂലം പക്ഷികളെ കൊന്നൊടുക്കിയ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം 2023 വരെയുള്ളത് കൊടുത്തുതീര്‍ത്തതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.