പക്ഷിപ്പനി: സംസ്ഥാനത്ത് കോഴിയിറച്ചി വില ഇടിഞ്ഞു

പെ​രു​ന്നാ​ളി​നും വി​ഷു​വി​നും 270 രൂപയിലെത്തിയ കോഴിയിറച്ചിയാണ് 240ലേക്ക് ഇ​റങ്ങിയത്
പക്ഷിപ്പനി: സംസ്ഥാനത്ത് കോഴിയിറച്ചി വില ഇടിഞ്ഞു
Updated on

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില താഴോട്ട്. ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് മറ്റു ജില്ലകളിലും കോഴിയിറച്ചി വില ഇടിയുന്നത്. പെ​രു​ന്നാ​ളി​നും വി​ഷു​വി​നും 270 രൂപയിലെത്തിയ കോഴിയിറച്ചിയാണ് 240ലേക്ക് താ​ഴോ​ട്ടി​റങ്ങിയത്.

ഇതിനു മുൻപും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ കോഴിയിറച്ചിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ചൂ​ടു കാ​ര​ണം കോ​ഴി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞുവെന്ന കാരണത്താലാണ് വില 250 കടന്നത്.

അതേസമയം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​റു​ത​ന, എ​ട​ത്വ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു പ​ക്ഷി​പ്പ​നി​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇവിടത്തെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറവുകളെ കൊന്നൊടുക്കാനാണ് തീരുമാനം.

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ മാംസം, മുട്ട എന്നിവ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദ്രുത കർമ സേന രൂപീകരണവും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.