ബിജെപി സ്ഥാനാർഥി നിർണയം നീളുന്നു

ഡൽഹിയിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം ചേർന്ന് വ്യാഴാഴ്ച ആദ്യ പട്ടിക പുറത്തിറക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല
Representative image
Representative image
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി നിർണയം നീളുന്നു. ഡൽഹിയിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം ചേർന്ന് വ്യാഴാഴ്ച ആദ്യ പട്ടിക പുറത്തിറക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. നൂറിലേറെ സ്ഥാനാർഥികൾ ഉൾപ്പെടുന്ന ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്നു കരുതുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുടെ നേതൃത്വത്തിലാണു ചർച്ചകൾ. അതിനിടെ, അസമിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി.

11 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സഖ്യകക്ഷി എജിപിക്ക് രണ്ടു സീറ്റുകൾ നൽകി. ഒരു സീറ്റിൽ യുപിപിഎൽ മത്സരിക്കും.

Trending

No stories found.

Latest News

No stories found.