സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ബിജെപി ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പപെടുത്തി
The state president cannot win because he is camped in Palakkad. There were flaws in the selection of candidates: Surendran Tharoor
സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ
Updated on

പാലക്കാട്: സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് വിജയിക്കാൻ കഴിയില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെ എതിർപ്പ് ഉയർന്ന ഉയർന്നപ്പോൾ നേതൃത്വം മറ്റെരാളെ പരിഗണിക്കണമായിരുന്നുവെന്നും താഴെതട്ടിലുള്ള പ്രവർത്തകരെ പരിഗണിക്കാത്തത് തിരിച്ചടിയായെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബിജെപി ജില്ലാ നേതൃത്വം പരാജയമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്നും അദേഹം കുറ്റപ്പപെടുത്തി. ബിജെപിയുടെ വോട്ടുകൾ നഷ്ടമായത് പരിശോധിക്കുമെന്നും സുരേന്ദ്രൻ വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.