തൃശൂർ 12 കോടി, തിരുവനന്തപുരം 10 കോടി, കണ്ണൂർ 1.40 കോടി..; ഹവാല ഏജന്‍റ് ധര്‍മ്മരാജന്‍റെ മൊഴി പുറത്ത്

മറ്റു ഹവാല റൂട്ടു വഴി കേരളത്തിലേക്ക് 27 കോടി രൂപയും എത്തിച്ചു
bjp election 3350 crore distributed in kerala Dharmarajan's statementout
തൃശൂർ 12 കോടി, തിരുവനന്തപുരം 10 കോടി, കണ്ണൂർ 1.40 കോടി..; ഹവാല ഏജന്‍റ് ധര്‍മ്മരാജന്‍റെ മൊഴി പുറത്ത്Representative image
Updated on

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്‍റ് ധര്‍മ്മരാജന്‍റെ മൊഴി പുറത്ത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും 41.40 കോടി രൂപയാണ് എന്ന് ആദ്യ അന്വേഷണത്തിന്‍റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു.

ഇതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപയാണ്. മറ്റു ഹവാല റൂട്ടു വഴി കേരളത്തിലേക്ക് 27 കോടി രൂപയും എത്തിച്ചുവെന്ന് ധര്‍മ്മരാജന്‍റെ മൊഴിയില്‍ പറയുന്നു.

കൊണ്ടു വന്ന പണത്തില്‍ നിന്നും സേലത്ത് വച്ച് 4.40 കോടിയും കൊടകരയില്‍ വച്ച് 3.50 കോടി രൂപയും ഇത്തരത്തിൽ ആകെ 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു.

കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ 33.50 കോടി രൂപ വിതരണം ചെയ്തു. കണ്ണൂരിലേക്ക് 1.40 കോടി, കാസര്‍കോട് 1.50 കോടി, കോഴിക്കോട് 1.50 കോടി, ആലപ്പുഴ 1.50 കോടി, തൃശൂർ 12 കോടി, തിരുവനന്തപുരം 10 കോടി, എന്നിങ്ങനെ നല്‍കിയതായി ധര്‍മ്മരാജന്‍ ധർമ്മരാജൻ വെളിപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.