കേരളത്തിലെ 5 ലോക്‌സഭാ സീറ്റുകളിൽ പ്രതീക്ഷ, സുരേഷ് ഗോപിയുടെ കാര്യത്തിൽ അഭ്യൂഹങ്ങൾക്കില്ല: ജാവദേക്കർ

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അവസരവാദ നിലപാടാണ് സ്വീകരിക്കുന്നതെന്നു കുറ്റപ്പെടുത്തൽ
കേരളത്തിലെ 5 ലോക്‌സഭാ സീറ്റുകളിൽ പ്രതീക്ഷ, സുരേഷ് ഗോപിയുടെ കാര്യത്തിൽ അഭ്യൂഹങ്ങൾക്കില്ല: ജാവദേക്കർ
Updated on

തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 5 സീറ്റുകൾ പ്രതീക്ഷിക്കുന്നതായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു മുതിർന്ന നേതാക്കളും ചേർന്ന് തീരുമാനമെടുക്കുമെന്നും അതിൽ അഭ്യൂഹങ്ങൾക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല, അതിനാലാണ് കേരളത്തിൽ നിന്നു യുവാക്കൾ തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാലങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും വരേണ്ടതുണ്ട്. എന്നാൽ, അതിൽ പിണറായി സർക്കാർ വൻ പരാജയമാണ്. വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംസ്ഥാനം പിന്നിലാണ്. അതിനാൽ തന്നെ വലിയ കമ്പനികളെല്ലാം കേരളം വിട്ടു പേവുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നു പറഞ്ഞ അദ്ദേഹം, സിപിഎം സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണോ എന്നും ചോദിച്ചു.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മുസ്‌‌ലിം ലീഗ് അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും ഏക സിവിൽ കോഡ് നിലവിലുണ്ട്. ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് രേഖപ്പെടുത്തിയപ്പോൾ ബിജെപി എന്ന പാർട്ടി നിലവിലുണ്ടായിരുന്നില്ലെന്നും, ഏകീകൃത സിവിൽ കോഡ് എന്നത് ജനങ്ങളിൽ വിവേചനമുണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.