കൊല്ലം: ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (pinarayi vijayan) യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു (black flag protest).
കൊട്ടിയത്തും, തട്ടാമലയിലും മാടന്‍നടയിലുമാണ് പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ കരിങ്കൊടി വീശിയത്.സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന തല റവന്യൂ ദിനാഘോഷം, ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍, സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. സന്ദർശനവുമായി ബന്ധപ്പെട്ട് 6 യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിക്കിയിരുന്നു.