മുനമ്പത്ത് കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; 2 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

ചെറുവള്ളത്തിൽ‌ ചൂണ്ടയിൽ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
മുനമ്പത്ത് കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; 2 പേർക്കായുള്ള തെരച്ചിൽ തുടരുന്നു
Updated on

കൊച്ചി: മുനമ്പത്ത് ഫൈബർ വെള്ളം മുങ്ങി കടലിൽ കാണാതായ 4 മത്സ്യ തൊഴിലാളികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്‍റേയും മറ്റൊരാളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ചെറുവള്ളത്തിൽ‌ ചൂണ്ടയിൽ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മീൻ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്നും പോയ നന്മ എന്ന വള്ളമാണ് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ അപകടത്തിൽ പെട്ടത്. 7 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളത്തിൽ പിടിച്ചു കിടന്ന 3 പേരെ 9 മണിയോടെ ഫിഷിങ് ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.